Pakistan crush Hong Kong by 8 wickets
ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിലെ രണ്ടാമത്തെ മല്‍സരത്തില്‍ പാകിസ്താന് അനായാസ ജയം. യോഗ്യതാ റൗണ്ട് കടന്നെത്തിയ ഹോങ്കോങിനെ ഗ്രൂപ്പ് എയില്‍ മുന്‍ ചാംപ്യന്‍മാരായ പാക് പട നിഷ്പ്രഭരാക്കി. ആദ്യം ബാറ്റ് ചെയ്ത ഹോങ്കോങ് പാകിസ്താന്റെ ബൗളിങ് ആക്രമണത്തിനു മുന്നില്‍ തകര്‍ന്നടിഞ്ഞു. വെറും 116 റണ്‍സില്‍ ഹോങ്കോങ് കൂടാരം കയറുകയായിരുന്നു. മറുപടിയില്‍23.4 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ പാകിസ്താന്‍ ലക്ഷ്യത്തിലെത്തി.
#PAKHKG